Site icon Janayugom Online

സഹോദരിമാരെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവം; പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍

ദളിത് സഹോദരികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ലഖിംപൂര്‍ ഖേരിയില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിക്കും. സംഭവത്തില്‍ അതിവേഗ കോടതി വഴി വിചാരണ നടത്തി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനുംഗോ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. 15, 17 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബൈക്കിലെത്തിയ ചെറുപ്പക്കാരാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചെങ്കിലും പൊലീസ് ആദ്യം നിഷേധിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവകുളില്ലെന്നായിരുന്നു പോലീസ് വാദം.പറയുന്നത്. എന്നാല്‍ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പൊലീസും സ്ഥിരീകരിച്ചു.

ലഖിംപൂര്‍ഖേരിയിലെ കരിമ്പിന്‍തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടികളെ കാണാതായത്. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

Eng­lish Sum­ma­ry: Lakhim­pur Kheri dalit sis­ters’ death
You may also like this video

 

Exit mobile version