Site iconSite icon Janayugom Online

ലഖിംപൂര്‍ ഖേരി കൂട്ടകൊലക്കേസ്; ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല

LakhimpurLakhimpur

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബമാണ്
കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 

ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കണമെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ യുപി സര്‍ക്കാരിന് കത്തെഴുതി.അപ്പീല്‍ നല്‍കാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് വിമര്‍ശനവും നേരിട്ടിരുന്നു. 

Eng­lish Summary:Lakhimpur Kheri mas­sacre case; Ashish Mishra has no bail
You may also like this video

Exit mobile version