Site icon Janayugom Online

ലഖിംപൂർ ഖേരി കൂട്ടക്കൊല; തിങ്കളാഴ്ച്ച വിധി

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസില്‍ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനാണ് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ടാണ് കര്‍ഷകര്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ മാസം മാര്‍ച്ച് പത്തിനാണ് അജയ് മിശ്രയ്ക്ക് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ജാമ്യം ലഭിക്കുന്നത്. 

അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്കെതിരെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിയായപ്പോൾ മന്ത്രിയുടെ ബന്ധുവും വിശ്വസ്തനുമായ വീരേന്ദർ ശുക്ലയും, മുൻ കോൺഗ്രസ് എംപി അഖിലേഷ് ദാസിൻറെ ബന്ധു അങ്കിത് ദാസും പ്രതിപ്പട്ടികയിലുണ്ട്. 

ഒക്ടോബർ മൂന്നിനാണ് കർഷക പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്ര വാഹമോടിച്ച് കയറ്റിയത്. അപകടത്തില്‍ കര്‍ഷകര്‍ക്കും പ്രാദേശിക മാധ്യമപ്രവർത്തകനുമടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനൽ ഗൂഡാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Eng­lish Summary:Lakhimpur Kheri mas­sacre; Judg­ment on Monday
You may also like this video

Exit mobile version