Site icon Janayugom Online

ലഖിംപൂര്‍ കൂട്ടക്കൊല; കര്‍ഷക സംഘടനകളുടെ രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ ആരംഭിച്ചു

farmers

ലഖിംപൂർ ഖേരി കൂട്ട കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കർഷകര്‍ നടത്തുന്ന രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സമരം ഫിറോസ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. നാല് മണിവരെയാണ് റയില്‍ റോക്കോ സമരം കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പഞ്ചാബിൽ 36 ഇടങ്ങളിൽ ട്രെയിനുകൾ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. സമരം സമാധാനപരമായിരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
ലഖിംപൂര്‍ സംഘര്‍ഷത്തില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കർഷകർക്കിടയിലേക്ക് ആശിഷ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ആശിഷ് കുമാർ മിശ്ര ഉൾപ്പടെ 14 പേർക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് എതിരെയും കേസ് എടുത്തിരുന്നു. ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പടെ ആകെ ഒന്‍പത് പേരാണ് മരിച്ചത്.

 

Eng­lish Sum­ma­ry: Lakhim­pur mas­sacre; Nation­wide train block­ades by farm­ers’ organ­i­sa­tions have begun

You may like this video also

Exit mobile version