Site iconSite icon Janayugom Online

ലഖിംപുര്‍ കൂട്ടക്കൊല: ഹര്‍ജി 15 ന് പരിഗണിക്കും

lakhimpurlakhimpur

ലഖിംപുര്‍ ഖേരി കര്‍ഷകകൂട്ടക്കൊലക്കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി 15ന് പരിഗണിക്കും.

ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കര്‍ഷകരായ ജഗ്ജീത് സിങ്, പവന്‍ കശ്യപ്, സുഖ്‌വിന്ദര്‍ സിങ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

കേസിലെ പ്രധാന സാക്ഷിയ്ക്കു നേരെ ആക്രമണം ഉണ്ടായതായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെയാണ് സാക്ഷിയായ ദിവ്ജോത് സിങ്ങിനു നേരെ ആക്രമണം നടന്നത്. ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Lakhim­pur mas­sacre: Peti­tion to be heard on 15th

You may  like this video also

YouTube video player
Exit mobile version