വ്യാജ ചികിത്സ രേഖകളും രോഗികളുടെ വിവരങ്ങളും സമർപിച്ച് മുഖ്യമന്ത്രിയുടെ ചികിത്സ സഹായ ഫണ്ടിൽ നിന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്ത് മൂന്ന് ഡോക്ടർമാർക്കെതിരെ കേസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായുള്ള ഫണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. 13 രോഗികളുടെ ചികിത്സ രേഖകൾ വ്യാജമായി സമർപ്പിച്ചാണ് പ്രതികളായ ഡോ. അനുദുർഗ് ധോൺ(45), ഡോ. പ്രദീപ് ബാപ്പു പാട്ടീൽ(41), ഡോ. ഈശ്വർ പവാർ എന്നിവർ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 420, 406, 471 എന്നിവ പ്രകാരം ഏപ്രിൽ 17 ന് ഖഡക്പാഡ പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ചികിത്സ സഹായ ഫണ്ടിൽ നിന്ന് ലക്ഷങ്ങളുടെ വെട്ടിപ്പ്; മൂന്ന് ഡോക്ടർമാർക്കെതിരെ കേസ്

