Site iconSite icon Janayugom Online

ആരോഗ്യവകുപ്പിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടി; മൂന്ന് പേർ അറസ്റ്റിൽ

ആരോഗ്യവകുപ്പിൽ ജോലി വാഗ്‌ദാനം ചെയ്‌ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയ മൂന്ന് പേര്‍ പിടിയില്‍. കൊല്ലം പെരിനാട് വെള്ളിമൺ വിനോദ് ഭവനിൽ, വിനോദ് (50), നൂറനാട് ഐരാണിക്കുടി ചെറുമുഖത്തിൽ രോഹിണി നിലയം വീട്ടിൽ മുരുകദാസ് കുറുപ്പ് (29), സഹോദരൻ അയ്യപ്പദാസ്‌കുറുപ്പ് (22) എന്നിവരെയാണ് അടൂർ പൊലീസ് ആർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.

അടൂര്‍ സ്വദേശിയായ യുവതിക്കാണ് ആരോഗ്യ വകുപ്പില്‍ നിയമനം വാഗ്‌ദാനം നല്‍കി കൊല്ലം കുണ്ടറ വെള്ളിമണ്‍ സ്വദേശി വിനോദ് 9 ലക്ഷം തട്ടിയെടുത്തത്. യുവതിയുടെ ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു. യുവതിയില്‍ നിന്നും പണം തട്ടിയെടുത്ത ശേഷം വ്യാജ നിയമന ഉത്തരവും നല്‍കി. നിയമന ഉത്തരവ് പിന്നീട് ഇയാള്‍ തിരിച്ചു വാങ്ങിയതോടെ സംശയം തോന്നിയ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ആരോഗ്യവകുപ്പിലും മറ്റ് വിഭാഗങ്ങളിലുമായി 15 ഓളം നിയമന തട്ടിപ്പുകളാണ് ഇവര്‍ നടത്തിയത്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

Eng­lish Summary:Lakhs were cheat­ed by offer­ing a job in the health depart­ment; Three peo­ple were arrested
You may also like this video

Exit mobile version