സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിച്ച് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്. ഇന്നലെയോടെ 99.2 ശതമാനം പേര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയായി. ആകെ 1,01,759 ഡോസ് വാക്സിനാണ് ലക്ഷദ്വീപില്‍ വിതരണം ചെയ്തിട്ടുള്ളത്.
കേരളത്തില്‍ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.1 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,54,03,616), 53.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,43,46,349) നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,929 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 392 മരണമാണ് കോവിഡ് മൂലം രാജ്യത്ത് 24 മണിക്കൂറിനിടെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,60,265 ആയി ഉയര്‍ന്നു.
english summary;Lakshadweep with complete vaccination benefits
you may also like this video;