Site icon Janayugom Online

ലക്ഷദ്വിപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലിന് തീപിടിച്ചു

ലക്ഷദ്വിപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലായ എംവി കവരത്തി യാത്രാ മദ്ധ്യേ എൻഞ്ചിനിൽ തീ പടർന്ന് അപകടത്തിൽ പെട്ടതായി ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു. അന്ത്രോത്ത് ദ്വീപിലെക്ക് യാത്ര തിരിച്ച കപ്പൽ നിലവിൽ കവരത്തി ദ്വീപിൽ നിന്നും 29 നോട്ടിക്കൽ മൈൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്. രക്ഷാപ്രവർത്തനത്തിനായി ലക്ഷദ്വിപിന്റെ മറ്റൊരു യാത്രാ കപ്പലായ എംവി കോറല്‍, ചരക്ക് കപ്പലായ സാഗര്‍ യുവരാജ് കൂടാതെ കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചു.

നിലവിൽ അപകട നില നിയന്ത്രണ വിധയമായതായി തുറമുഖ വകുപ്പ് വ്യക്തമാക്കുന്നു. 624 യാത്രികരും 85 ജീവനക്കാരുമാണ് കപ്പലിലുള്ളത്. മുൻകരുതലിന്റെ ഭാഗമായി കപ്പലിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണെന്നും സംഭവസ്ഥലത്ത് നിന്നും എംവി കവരത്തി കപ്പലിനെ കൊച്ചി തുറമുഖത്തേക്കെത്തിക്കുവാനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു.

eng­lish sum­ma­ry; Lak­shad­weep­’s largest cruise ship catch­es fire

you may also like this video;

Exit mobile version