Site iconSite icon Janayugom Online

പ്രണോയിയെ വീഴ്ത്തി ലക്ഷ്യ; ഹോങ്കോങ് ഓപ്പണില്‍ സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍

ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ മലയാളി താരം എച്ച്എസ് പ്രണോയിയെ തോല്പിച്ച് ലക്ഷ്യ സെന്‍ ഹോങ്കോങ് ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷ സിംഗിള്‍സില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യയുടെ വിജയം. ആദ്യ സെറ്റ് 21–15ന് പ്രണോയ് നേടി. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റുകളില്‍ തിരിച്ചുവരവ് നടത്തിയ ലക്ഷ്യ 21–18, 21–10 എന്ന സ്കോറിന് സെറ്റ് സ്വന്തമാക്കി. 

മറ്റൊരു മത്സരത്തില്‍ ആയുഷ് ഷെട്ടി ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. ജപ്പാന്റെ കൊടൈ നാരോകയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ആയുഷിന്റെ ജയം. സ്കോര്‍ 21–19, 12–21, 21–14. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് റങ്കിറഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. തായ് സഖ്യത്തെ പ്രീക്വാര്‍ട്ടറില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സാത്വിക്-ചിരാഗ് സഖ്യം തോല്പിച്ചത്. ആദ്യ സെറ്റ് 18–21ന് നഷ്ടമായ ഇന്ത്യന്‍ സഖ്യം പിന്നീടുള്ള രണ്ട് സെറ്റുകള്‍ 21–15, 21–11 എന്ന സ്കോറിന് സ്വന്തമാക്കി. 

Exit mobile version