ലളിതാംബിക അന്തർജനം സാഹിത്യ പുരസ്‌കാരം സന്ധ്യാജയേഷ് പുളിമാത്തിന്റെ “ദയാവധം” നോവലിന്. ആതുര സേവനരംഗത്തും കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച്, പച്ചയായ ജീവിത സത്യങ്ങൾ കോർത്തിണക്കി സമൂഹത്തിലെ അനീതിക്കെതിരെ നിർഭയം പ്രതികരിക്കുന്ന സന്ധ്യാജയേഷ് പുളിമാത്തിന്, ആലപ്പുഴ മുതുകുളം സാഹിത്യ സാംസ്‌കാരികവേദിയുടെ ഈവർഷത്തെ ലളിതാംബിക അന്തർജനം നോവൽ പുരസ്‌കാരം പ്രഖ്യാപിച്ചു.