Site icon Janayugom Online

ലാലു പ്രസാദ് യാദവിന് ഇന്ന് ജാമ്യം ലഭിച്ചേക്കും

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 139.35 കോടി രൂപയുടെ ഡോറണ്ട ട്രഷറി കേസിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവിന് ഇന്ന് ജാമ്യം ലഭിച്ചേക്കും. കേസിൽ ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നു.

നിലവിൽ ലാലു പ്രസാദ് ഡൽഹി എയിംസിൽ ചികിത്സയിലാണ്. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഡൊറണ്ട ട്രഷറിയിൽ നിന്ന് വഞ്ചനാപരമായ പണം പിൻവലിച്ചതിന് ആർജെഡി തലവനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഫെബ്രുവരിയിൽ വിധിച്ചിരുന്നു.

കാലിത്തീറ്റ കുംഭകോണത്തിലെ മറ്റ് നാല് കേസുകളിൽ ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുള്ള ലാലു പ്രസാദ് അഞ്ചാമത്തെയും അവസാനത്തെയും കേസിലും പ്രതിയായിരുന്നു.

1996 ജനുവരിയിൽ മൃഗസംരക്ഷണ വകുപ്പിൽ നടത്തിയ റെയ്ഡിലാണ് കാലിത്തീറ്റ കുംഭകോണം കേസ് പുറത്തുവന്നത്. 1997 ജൂണിൽ പ്രസാദിനെ സിബിഐ പ്രതിയാക്കി.

Eng­lish sum­ma­ry; Lalu Prasad like­ly to be released on bail today in fod­der scam case

You may also like this video;

Exit mobile version