Site icon Janayugom Online

ശിക്ഷ റദ്ദാക്കണം: ലാലു പ്രസാദ് യാദവ് ഹൈക്കോടതിയില്‍

കാലിത്തീറ്റ കുംഭകോണം കേസില്‍ സിബിഐ കോടതി ശിക്ഷിച്ചതിനെതിരെ ആര്‍ജെഡി ലാലു പ്രസാദ് യാദവ് ഝാര്‍ഖണ്ഡ് ഹെെക്കോടതിയെ സമീപിച്ചു. 139.35 കോടിയുടെ ദൊറാന്‍ഡ ട്രഷറി കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലു കുറ്റക്കാരനാണെന്ന് വിധിച്ചത്. അഞ്ച് വർഷം കഠിനതടവും 60 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഈ വിഷയത്തില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹെെക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

എന്നാല്‍ ഹര്‍ജി കോടതി എപ്പോള്‍ പരിഗണിക്കുമെന്ന് വ്യക്തമല്ല. ഹര്‍ജിയില്‍ തന്റെ ആരോഗ്യനില നിരീക്ഷിക്കാൻ മെച്ചപ്പെട്ട മെഡിക്കല്‍ സൗകര്യം വേണമെന്നും പറയുന്നുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസുകളിൽ അഞ്ചാം തവണയാണ് ലാലു ശിക്ഷിക്കപ്പെടുന്നത്. ആദ്യ നാലു കേസുകളിലും തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ഇതുവരെ 14 വർഷത്തെ ജയിൽ ശിക്ഷയാണ് ലാലു പ്രസാദ് യാദവിന് ലഭിച്ചത്. 

Eng­lish Sum­ma­ry: Lalu Prasad Yadav in High Court
You may also like this video

Exit mobile version