Site iconSite icon Janayugom Online

ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യ ഹൈക്കോടതിയിലേക്ക്

ഭൂമി കുംഭകോണ കേസില്‍ തന്നെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഹൈക്കോടതിയെ സമീപിക്കും. ഗവര്‍ണര്‍ താവര്‍ചന്ദ് ഗലോട്ടിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധവും സംഘടിപ്പിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ റാലികള്‍ നടത്തുമെന്ന് ഉപമുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ പറഞ്ഞു. 

ബിജെപി പ്രചരണത്തെ എങ്ങനെ നേരിടണമെന്ന് ആലോചിക്കാന്‍, മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം കേള്‍ക്കും. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ടി ജെ എബ്രഹാം അടക്കം മൂന്ന് ആക്ടിവിസ്റ്റുകളുടെ പരാതികള്‍ ലോകായുക്തയില്‍ ലഭിച്ചിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിട്ടി (മുഡ) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായാണ് പരാതി. 

Exit mobile version