ഭൂമി കുംഭകോണ കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹേമന്ത് സോറന്റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹേമന്ത് സോറന്റെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹേമന്ത് സോറന് ഒരു ദിവസത്തെ താൽക്കാലിക ജാമ്യം മാത്രമാണ് ജാർഖണ്ഡ് കോടതി അനുവദിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് അനുമതി നൽകിയത്. ഇഡിക്കെതിരെയുള്ള ക്രിമിനൽ റിട്ട് ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
English Summary:land scam case; Supreme Court rejected Hemant Soren’s plea
You may also like this video