Site iconSite icon Janayugom Online

മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ക്ക് ഭൂമി നല്‍കും: എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും എംസിഎഫുകള്‍

മാലിന്യ സംസ്‌കരണ പ്ലാന്റുകൾക്കായി സർക്കാർ പുറമ്പോക്ക്‌ ഭൂമി. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്ക്‌ കീഴിലും എംസിഎഫുകൾ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കാൻ പുറമ്പോക്ക്‌ ഭൂമി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക. 

എംസിഎഫിന്‌ ഭൂമി അനുവദിക്കാൻ കലക്ടർമാർക്ക്‌ അനുമതി നൽകിയ മാതൃകയിലാവും നടപടി.മാലിന്യശേഖരണം സജീവമായതോടെ മാലിന്യം വേർതിരിക്കാനും സംസ്‌കരിക്കാനും കൂടുതൽ പ്ലാന്റുകൾ ആവശ്യമാണ്‌.2000 ചതുരശ്ര അടിയെങ്കിലുമുള്ളതായിരിക്കണം എംസിഎഫുകൾ എന്നാണ്‌ നിഷ്‌കർഷിച്ചിരിക്കുന്നത്‌. സംസ്ഥാനത്ത്‌ പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ പരിധിയിലായി 1293 എംസിഎഫുകളും 17809 മിനി എംസിഎഫുകളും 167 റിസോഴ്‌സ്‌ റിക്കവറി ഫെസിലിറ്റി (ആർആർഎഫ്‌) കളുമാണുള്ളത്‌.

കൂടുതൽ മാലിന്യം ശേഖരിച്ച്‌ എത്തിക്കുന്നതിനാൽ സൗകര്യം വർധിപ്പിച്ച്‌ എംസിഎഫുകൾ നിർമിക്കാനാണ്‌ പല തദ്ദേശ സ്ഥാപനങ്ങളും ആലോചിക്കുന്നുണ്ട്‌.എന്നാൽ സ്ഥലലഭ്യത കുറവായതിനാൽ ഇതിന്‌ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ പുറമ്പോക്ക്‌ ഭൂമി കണ്ടെത്തി നൽകാൻ സർക്കാർ തീരുമാനിച്ചത്‌.

Exit mobile version