Site iconSite icon Janayugom Online

വെഗാസ് ഗ്രാൻഡ് പ്രീയിൽ ലാൻഡോ നോറിസ് പോള്‍ പൊസിഷനില്‍

ഫോർമുല വൺ ചാമ്പ്യൻഷിപ്പ് ലീഡറായ ലാൻഡോ നോറിസ് ലാസ് വെഗാസ് ഗ്രാൻഡ് പ്രീയിൽ പോൾ പൊസിഷൻ നേടി. മക്ലാരൻ സഹതാരവും അടുത്ത എതിരാളിയുമായ ഓസ്കാർ പിയാസ്ട്രി വെറ്റ് ക്വാളിഫൈയിങ് സെഷനുശേഷം അഞ്ചാം സ്ഥാനത്തായി. നാല് തവണ നിലവിലെ ലോക ചാമ്പ്യനായ മാക്സ് വെർസ്റ്റാപ്പനും മുകളിലേക്ക് കുതിച്ചതിന് ശേഷം, ലാസ് വെഗാസ് ഗ്രാൻഡ് പ്രീയിൽ മക്ലാരന്റെ നോറിസ് ഏറ്റവും ഉയർന്ന സ്റ്റാർട്ടിങ് സ്ഥാനം നേടുകയായിരുന്നു. എന്നാൽ 2023ൽ ആദ്യ ലാസ് വെഗാസ് റേസിൽ വിജയിക്കുകയും കഴിഞ്ഞ വർഷം തുടർച്ചയായ നാലാം കിരീടം നേടാനും റെഡ് ബുൾ ഡ്രൈവറായ നോറിസിന് കഴിഞ്ഞിരുന്നു.

Exit mobile version