കനത്തമഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ചാമോലി-ബദരിനാഥ് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. റോഡ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ചംബയിലും മണ്ണിടിച്ചിലുണ്ടായി. അതേ സമയം ഉത്തരേന്ത്യയിലും , വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമായിരിക്കുകയാണ് പ്രളയത്തിൽ മുങ്ങിയ അസമിൽ വ്യോമസേന രക്ഷാപ്രവർത്തനം ശക്തമാക്കി. മഴക്കെടുതിയിൽ നിരവധിപേര്‍ മരിച്ചിട്ടുണ്ട്.
23 ജില്ലകളിലായി 11 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ തന്നെ തുടരുക്കയാണ്. 2208 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 4200 ഹെക്ടർ കൃഷി ഭൂമി നശിച്ചു.അരുണാചൽ പ്രദേശിലും മിസോറാമിലും കനത്ത നാശ നഷ്ടം. രാജസ്ഥാൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
English Summary:
Landslide again on Chamoli-Badrinath National Highway in Uttarand due to heavy rain
You may also like this video: