Site iconSite icon Janayugom Online

മാലിയിലെ സ്വർണ്ണഖനിയില്‍ മണ്ണിടിച്ചില്‍; 48 മരണം

പടിഞ്ഞാറൻ മാലിയിൽ ശനിയാഴ്ച അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു സ്വർണ്ണ ഖനി തകർന്ന് 48 പേർ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയിലെ
മുൻനിര സ്വർണ്ണ ഉൽപ്പാദകരിൽ ഒന്നാണ് മാലി. ഖനന കേന്ദ്രങ്ങൾ പതിവായി മാരകമായ മണ്ണിടിച്ചിലുകൾക്കും അപകടങ്ങൾക്കും വേദിയാകാറുണ്ട്.
അപകടത്തിൽപെട്ടവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മുമ്പ് ഒരു ചൈനീസ് കമ്പനി നടത്തിയിരുന്ന ഉപേക്ഷിക്കപ്പെട്ട ഖനിയിലാണ് അപകടം നടന്നത്. ഖനി ഉപയോഗിക്കാതെ ഉപേക്ഷിച്ചെങ്കിലും പ്രാദേശിക ഖനിത്തൊഴിലാളികൾ ഇപ്പോഴും നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു വർഷം മുമ്പ്, ഇതേ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു തുരങ്കം തകർന്ന് 70 ലധികം പേർ മരിച്ചിരുന്നു . ജനുവരിയിൽ, തെക്കൻ മാലിയിലെ മറ്റൊരു സ്വർണ്ണ
ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു.

Exit mobile version