Site iconSite icon Janayugom Online

മണ്ണിടിച്ചില്‍: ജമ്മു — ശ്രീനഗര്‍ ദേശീയ പാത തടസ്സപ്പെട്ടു

ജമ്മുകശ്മീരില്‍ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉദ്ധംപൂരിലെ സംരോളിക്ക് സമീപം ദേവാലില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാത തടസ്സപ്പെട്ടു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ യാത്ര ചെയ്യരുതെന്ന് ജമ്മു-കശ്മീര്‍ ട്രാഫിക് പോലീസ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ ക്ലിയറന്‍സ് ജോലികള്‍ നടന്നുവരികയാണ്. ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായി തുടരുമെന്ന് പ്രാദേശിക കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്കും കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസിലേക്കും താഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

Eng­lish Summary:Landslide: Jam­mu-Sri­na­gar Nation­al High­way blocked
You may also like this video

Exit mobile version