ദേശീയ പാതയിൽ മണ്ണിടിച്ചിൽ ലോറി ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം ഉദിയാൻ കുളങ്ങര മരിയപുരത്ത് പനവിളമേലെ പുത്തൻ വീട്ടിൽ തങ്കരാജാണ് (67) മരിച്ചത്. ഇന്ന് രാവിലെ എഴ് മണിയോടെയാണ് സംഭവം. കളമശ്ശേരി ദേശീയപാതയിൽ അപ്പോളോയ്ക്ക് എതിർ വശം പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും ഡ്രൈവർ പ്രാഥമിക ആവശ്യത്തിനു വേണ്ടി പുറത്ത് നിൽക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് വീണത്.
ENGLISH SUMMARY:Landslide on Kalamassery National Highway
You may also like this video