Site iconSite icon Janayugom Online

സൈനിക ക്യാമ്പിന് മേൽ മണ്ണിടിച്ചിൽ; മരണം 14 ആയി

മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 14 ആയി. അവശിഷ്ടങ്ങൾക്കിടയിൽ 60 ഓളം പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രിയാണ് നോനി ജില്ലയിലെ ടുപുൽ റയിൽവേ സ്റ്റേഷന് സമീപം സൈനിക ക്യാമ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 23 പേരെയാണ് പുറത്തെടുത്തത്. ഇതിൽ 14 പേർ മരിച്ചു. തിരച്ചിൽ തുടരുകയാണ്.

സൈനികരും, റയിൽവേ ഉദ്യോഗസ്ഥരും തൊഴിലാളികളും ഗ്രാമീണരും അടക്കം 60 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നുവെന്നും ഡിജിപി പറഞ്ഞു. റെയിൽ പാത നിർമ്മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തിൽ പെട്ടത്.

Eng­lish summary;Landslide over mil­i­tary camp; Death toll ris­es to 14

You may also like this video;

Exit mobile version