Site iconSite icon Janayugom Online

റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ റദ്ദാക്കി

ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ തടസ്സം ഉണ്ടായത്. മൂന്ന് സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞത്. പാറശാലയിലും എരണിയിലും കുഴിത്തുറയിലും മണ്ണിടിഞ്ഞു വീണു. ഇതോടെ ഭാഗികമായി ട്രെയിന്‍ ഗതാഗതം തടപ്പെട്ടു. പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പെടെ റദ്ദാക്കേണ്ടി വരുമെന്നാണ് വിവരം. സംഭവ സമയത്ത് ട്രെയിന്‍ സര്‍വീസ് ഇല്ലാത്തത് വലിയ അപകടം ഒഴിവാക്കി. 

കന്യാകുമാരി — തിരുവനന്തപുരം റൂട്ടിൽ പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
1. 16366 — നാഗർകോവിൽ — കോട്ടയം പാസഞ്ചർ (13/11/21)
2. 16127 — ചെന്നൈ എഗ്മോർ — ഗുരുവായൂർ എക്സ്പ്രസ് (14/11/21)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
1. 16525 — കന്യാകുമാരി ‑ബെംഗളുരു ഐലൻഡ് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് തുടങ്ങും, തിരികെ തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിക്കും
2. 16723 — ചെന്നൈ എഗ്മോർ — കൊല്ലം അനന്തപുരി എക്സ്പ്രസ് നാഗർകോവിൽ വരെ മാത്രം, ഇന്നത്തെ ട്രെയിൻ നാഗർകോവിലിൽ നിന്ന്
3. 22627 — തിരുച്ചി — തിരുവനന്തപുരം ഇന്‍റർസിറ്റി നാഗർകോവിൽ വരെ മാത്രം, ഇന്നത്തെ ട്രെയിൻ നാഗർകോവിലിൽ നിന്ന്
4. 16128 — ഗുരുവായൂർ — ചെന്നൈ എഗ്മോർ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ സർവീസ് അവസാനിപ്പിക്കും
5. 16650 — നാഗർകോവിൽ — മംഗളുരു പരശുറാം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും
6. 12666 — കന്യാകുമാരി — ഹൗറ പ്രതിവാര തീവണ്ടി നാഗർകോവിലിൽ നിന്ന്
7. 12633 — ചെന്നൈ എഗ്മോർ — കന്യാകുമാരി എക്സ്പ്രസ് നാഗർകോവിൽ വരെ മാത്രം

ENGLISH SUMMARY:Landslide to rail­way track; Trains on Thiru­vanan­tha­pu­ram route canceled
You may also like this video

Exit mobile version