Site iconSite icon Janayugom Online

ചൈനയില്‍ മണ്ണിടിച്ചില്‍: 29 പേരെ കാണാതായി

ചൈനയില്‍ തെക്കു പടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 29 പേരെ കാണാതായി. 10 വീടുകള്‍ മണ്ണിനടിയിലാവുകയും നിരവധി താമസക്കാര്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു. രണ്ട് പേരെ രക്ഷപ്പെടുത്തി. കൗണ്ടിയിലെ ദുരന്ത നിവാരണ് ബ്യൂറോയുടെ പ്രസ്താവന പ്രകാരം സംഭവസ്ഥലത്ത് ഒരു കമാന്‍ഡ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രസിഡന്റ് ഷി ജിന്‍പിംഗ് സമഗ്ര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവിട്ടു. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരെ തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. 

കഴിഞ്ഞ ആറ് മാസമായി മലയില്‍ നിന്ന് വലിയ പാറകള്‍ ഉരുണ്ടു വീഴുന്നത് പതിവായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സമീപ പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ അപകടസാധ്യതകള്‍ പരിശോധിക്കണമെന്നും ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ആവശ്യപ്പെട്ടു.

Exit mobile version