Site iconSite icon Janayugom Online

കനത്ത മഴയില്‍ ഹൈറേഞ്ചില്‍ മണ്ണിടിച്ചില്‍

ഇടുക്കിയില്‍ മഴ കനത്തതോടെ ഹൈറേഞ്ചില്‍ മണ്ണിടിച്ചില്‍. ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍— കുമളി സംസ്ഥാനപാതയിലെ പലയിടങ്ങളിലും മണ്ണിടിഞ്ഞു. ഉടുമ്പന്‍ചോല കിളവികുളം ഇഎംഎസ് കോളനികളില്‍ നാഗരാജ് ഗുരുസ്വാമി, തെക്കേടത്ത് തെയ്യാമ്മ ജോണ്‍, അണ്ണാമല എന്നിവരുടെ വീടുകളുടെ പിന്നിലെ മണ്‍ഭിത്തി മണ്ണിടിച്ചില്‍ തകര്‍ന്നു. വീടുകള്‍ക്ക് കോടുപാടുകള്‍ യാതൊന്നും സംഭവിച്ചിട്ടില്ല. 

റവന്യുവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചു. സംസ്ഥാന പാതയിലേയ്ക്ക് വീണ മണ്ണിടിച്ചില്‍ വാഹനഗതാഗതത്തിനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. സംസ്ഥാനം കടന്ന് പോകുന്ന ചുതുരംഗപ്പാറ മുതല്‍ പൂപ്പാറ വരെയുള്ള ഭാഗങ്ങളിലാണ് കൂടുതലായി മണ്ണിടിച്ചല്‍ ഉണ്ടായിരിക്കുന്നത്. 

മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഇടങ്ങള്‍ ഇടിയുവാനുള്ള സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ച് മുന്‍കരുതല്‍ സ്വീകരിക്കും. എന്നാല്‍ അത്തരത്തിലള്ള ഒരു സാഹചര്യം നിലനില്‍ക്കുന്നില്ലായെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ മഞ്ഞപ്പാറ പത്ത് വളവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ 25 ഓളം കുടുംബങ്ങളെ റവന്യുവകുപ്പ് മാറ്റിപാര്‍പ്പിച്ചിരുന്നു.

Eng­lish Summary:Landslides in High Range due to heavy rains

You may also like this video

Exit mobile version