Site iconSite icon Janayugom Online

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 6 മരണം

ഹിമാചൽ പ്രദേശിലെ കുളുവിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരം വീണ് മണ്ണിടിച്ചിലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. പരുക്കേറ്റ നിലയിൽ അഞ്ച് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 

Exit mobile version