Site iconSite icon Janayugom Online

മലേഷ്യയിലെ മണ്ണിടിച്ചില്‍; മരണം 26 ആയി

landslidelandslide

മലേഷ്യയിലെ ക്വാലലാലംപൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 26 ആയി. തലസ്ഥാനമായ ക്വാലാലംപൂരിന് വടക്ക് സെലാൻഗോറിലാണ് വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ വിവിധ ഏജൻസികളിൽ നിന്നുള്ള 680 ഓളം പേർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 

മരിച്ച 26 പേരിൽ എട്ട് കുട്ടികളും ഉൾപ്പെടുന്നു. മണ്ണിടിച്ചിലുണ്ടാകുമ്പോൾ 90ലധികം ആളുകൾ ഉണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് അവരിൽ ഭൂരിഭാഗവും ഉറങ്ങുകയായിരുന്നുവെന്നാണ് വിവരം. മഴയെത്തുടര്‍ന്നുള്ള മണ്ണിടിച്ചില്‍ അപകടങ്ങള്‍ മലേഷ്യയില്‍ പതിവാണ്. അതേസമയം മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള അത്ര തീവ്രമായ മഴ ഇത്തവണ ഉണ്ടായില്ലെന്നും ക്യാമ്പിങ് സൈറ്റ് അനധികൃതമായി പ്രവര്‍ത്തിച്ചുവരികയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

1993ൽ കനത്ത മഴയെത്തുടർന്ന് ഉണ്ടായ ഒരു വലിയ മണ്ണിടിച്ചിലിൽ 12 നിലകളുള്ള ഒരു പാർപ്പിട സമുച്ചയം തകര്‍ന്ന് 48 പേർ മരിച്ചിരുന്നു. 

Eng­lish Sum­ma­ry: Land­slides in Malaysia; The death toll is 26

You may also like this video

Exit mobile version