Site icon Janayugom Online

പാലക്കാട്‌ വൻ കഞ്ചാവ്‌ വേട്ട; ബംഗാളിൽനിന്നും കടത്താൻ ശ്രമിച്ച 200 കിലോ പിടികൂടി

പശ്ചിമ ബംഗാളിൽ നിന്നുള്ള ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവുമായി പാലക്കാട്‌ അഞ്ച് പേർ പിടിയിൽ. വോൾവോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയും പാലക്കാട് പാലനയിൽ വച്ച് കഞ്ചാവ് കൈപ്പറ്റനായ് വന്ന വന്ന നാല് പേരുമാണ്‌ പിടിയിലായത്‌.

എറണാകുളം സ്വദേശികളായ സുരേന്ദ്രൻ, അജീഷ്, നിതീഷ് കുമാർ, പാരിഷ് മാഹിൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. രണ്ട് വാഹനങ്ങളിലായാണ് ഇവർ ബസ്സിൽ നിന്ന് വാങ്ങാൻ എത്തിയത്. 

പശ്ചിമ ബംഗാളിൽ നിന്നും തൃശൂർ, എറണാകുളം ജില്ലകളിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. എറണാകുളം സ്വദേശി സലാം എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. വിശാഖപട്ടണത്തെ കാക്കിനട എന്ന സ്ഥലത്ത് നിന്നുള്ള കഞ്ചാവാണ്‌ എത്തിച്ചത്.
eng­lish sum­ma­ry; Large cannabis hunt in palakkad
you may also like this video;

Exit mobile version