ഇടപ്പള്ളി കുന്നു൦പുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം .ലോഡ്ജ് ആയി പ്രവ൪ത്തിച്ചു വരുന്ന കെട്ടിടത്തിനാണ് പുലർച്ചെ തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമന൦. കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു.
രാവിലെ ആറ് മണിയോടാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരുമണിക്കൂറിനുള്ളിൽ നാല് നിലകളിലേക്കും തീപടർന്നു. ഇത് വഴി വാഹനത്തിൽ പോകുകയായിരുന്നു ഒരു കെഎസ് ഇബി ഉദ്യോഗസ്ഥൻ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു.ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി.
തീ ഉയന്നതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ആളുകൾ കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.
english summary;Large fire broke out in Edappally
you may also like this video;