രാജ്യത്തെ ഏറ്റവും വലിയ ബി2ബി ഫാബ്രിക്ക് ഫെയര്‍ മുംബൈയില്‍ ജനുവരി 10നും 11 നും നടക്കും. വില്ലെ പാര്‍ലെയിലെ ഹോട്ടല്‍ സഹാരാ സ്റ്റാറിലാണ് ബി2ബി ഫാബ്രിക്ക് ഫെയര്‍ നടക്കുക. 1881 ല്‍ സ്ഥാപിതമായ മുംബൈ ടെക്സ്റ്റയില്‍ മെര്‍ച്ചന്റ്‌സ് മഹാജനാണ് മേള സംഘടിപ്പിക്കുന്നത്.
മേളയുടെ 185 സ്റ്റാളുകള്‍ ഇതിനോടകം ബുക്ക് ചെയ്യ്ത് കഴിഞ്ഞതായി എംടിഎംഎം പ്രസിഡണ്ട് കാനുഭായ് പി നര്‍സാന പറഞ്ഞു. എംഎസ്എംഇ സ്ഥാപനം നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമായി പ്രത്യേക സ്റ്റാള്‍ മേളയിലുണ്ടാകും.
ആര്ട്ട് സില്‍ക്‌സ് മില്‍, വൂളന്‍ മില്‍, പവര്‍ ലും സെക്ടര്‍, ഹാന്‍ഡ്‌ലൂം സെക്ടര്‍ ‚ഇറക്കുമതി ചെയ്യ്ത
തുണി എന്നിവക്കായി പ്രത്യേക വിഭാഗങ്ങളും മേളയിലുണ്ടാകും. വില്‍പ്പനക്കാര്‍, വസ്ത്ര നിര്‍മാതാക്കള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, കയറ്റുമതി- ഇറക്കുമതിക്കാര്‍, തയ്യല്‍ക്കാര്‍, ഫാഷന്‍ ബൊട്ടീക്കുകള്‍ എന്നിവര്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. 2 ദിവസത്തെ മേളക്ക് 10000ത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്.
english summary;largest fabric fair in the country is in Mumbai
you may also like this video;