Site iconSite icon Janayugom Online

‘തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചു’; ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്

തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന ഗുരുതര ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്. ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചതോടെ ആനകൾ ഓടിയെന്ന് ദേവസ്വം ഭാരവാഹികൾ ആരോപിച്ചു. പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകൾ ബോധപൂർവം പ്രശ്നമുണ്ടാക്കിയതാണോയെന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങിൽ ഉണ്ടെന്നും ഇത്തരം റീലുകൾ സഹിതം പൊലീസിന് പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.

Exit mobile version