Site icon Janayugom Online

ലതാമങ്കേഷ്കർ അനുസ്മരണം സംഘടിപ്പിച്ചു

anusmaranam

സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെയും പാണ്ടനാട്  എം വി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ലതാമങ്കേഷ്കർ അനുസ്മരണം സംഘടിപ്പിച്ചു. ആലാപനമാധുരിയാൽ ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതകളില്ലാത്ത സംഗീതജ്ഞയായിരുന്നു  ലതാ മങ്കേഷ്‌കർ. ദുരിതങ്ങളുടെ തീക്കനലുകളിൽ നിന്ന് സംഗീതത്തിന്റെ സുന്ദരലോകത്തേക്ക് പറന്നുയർന്ന് ഇന്ത്യയുടെ വാനമ്പാടിയായിത്തീർന്ന ലതാമങ്കേഷ്കറുടെ ജീവിതം പുതുതലമുറയ്ക്ക് വെളിച്ചമേകുന്നു. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർസെക്കന്ററി സ്കൂളിൽ നടന്ന അനുസ്മരണ യോഗം    കവിയും സംസ്ഥാനചലച്ചിത്ര അവാർഡ് ജേതാവുമായ ഒ എസ്  ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നുർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ  ജി കൃഷ്ണകുമാർ, പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപിക സ്മിത എസ് കുറുപ്പ്, ദേശീയ ഹരിതസേന കോർഡിനേറ്റർ ആർ രാജേഷ്, ബി ആർ സി ട്രെയിനർ പ്രവീൺ വി നായർ, ക്ലസ്റ്റർ കോർഡിനേറ്റർ വി ഹരിഗോവിന്ദ്, അധ്യാപകരായ ടി കെ ശശി, ഡി രമാദേവി എന്നിവർ സംസാരിച്ചു. ലതാമങ്കേഷ്ക്കറുടെ സ്മരണാർത്ഥം കുട്ടികൾ അവരുടെ പ്രശസ്ത ഗാനങ്ങൾ വേദിയിൽ ആലപിച്ചു. ലതാമങ്കേഷ്കറുടെ ജീവിതനിമിഷങ്ങൾ വിവരിക്കുന്ന പത്രക്കുറിപ്പുകളുടെ പ്രദർശനവും നടന്നു.

 

Eng­lish Sum­ma­ry: Lata Mangeshkar memo­r­i­al organized

 

You may like this video also

Exit mobile version