അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ ഡി ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോര്‍ച്ചറിയില്‍. ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് വ്യക്തമാക്കി ചലചിത്ര പ്രവര്‍ത്തകര്‍ അന്തിമകര്‍മങ്ങള്‍ക്ക് ഒരുങ്ങിയിട്ടും മൃതദേഹം സര്‍ക്കാര്‍ വിട്ടുനല്‍കിയില്ല. ചര്‍ച്ചകള്‍ക്കൊടുവില്‍, കഴിഞ്ഞദിവസം മോര്‍ച്ചറിക്ക് മുന്നിലായിരുന്നു കെ ഡി ജോര്‍ജിന്റെ പൊതുദര്‍ശനം. നാളെ ജോർജിന്റെ സംസ്കാര ചടങ്ങുകൾ നടക്കും.
എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാമ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്നു രാത്രി കൂടി മോര്‍ച്ചറിയിൽ സൂക്ഷിച്ച് നാളെ ജോർജിൻ്റെ സംസ്കാര ചടങ്ങുകൾ നടക്കും.
ഇക്കഴിഞ്ഞ 21നാണ് കെ ഡി ജോർജ് അന്തരിച്ചത്. അസുഖബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കെ ഡി ജോർജ് അന്തരിച്ചത്. എന്നാൽ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ലെന്ന് വ്യക്തമാക്കി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക യൂണിയൻ ഫോർ ഡബ്ബിംഗ് ആർട്ടിസ്റ്റിന്റെ ഭാരവാഹികൾ മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമങ്ങൾക്ക് തയാറാണെന്ന് വ്യക്തമാക്കി ആശുപത്രിയേയും കോർപറേഷനേയും പോലീസിനേയും അറിയിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം വിട്ടുനൽകാതിരിക്കുകയായിരുന്നു. പിന്നീട് മന്ത്രിമാരെയടക്കം സമീപിച്ച ശേഷമാണ് മൃതദേഹം വിട്ട് നൽകാൻ തീരുമാനമായത്.
English Summary: late actor and dubbing artist kd george funeral on monday
You may also like this video