Site iconSite icon Janayugom Online

പൊറോട്ട നല്‍കാന്‍ വൈകി; പിന്നെ കൂട്ടത്തല്ല്, ഏറ്റുമാനൂരില്‍ ആറു പേര്‍ അറസ്റ്റില്‍

തട്ടുകടയില്‍ പൊറോട്ട നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ കാരിത്താസ് ജംഗ്ഷനിലാണ് സംഭവം. തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് (28), എസ്.എച്ച്. മൗണ്ട് ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പില്‍ വീട്ടില്‍ സഞ്ജു കെ.ആര്‍.(30), ഇയാളുടെ സഹോദരനായ കണ്ണന്‍ കെ.ആര്‍. (33), പാറമ്പുഴ മാമ്മുട് വട്ടമുകള്‍ കോളനിയില്‍ മഹേഷ് (28), പെരുമ്പായിക്കാട് മരങ്ങാട്ടില്‍ വീട്ടില്‍ നിധിന്‍ (28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആറുപേരെയും വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയും ആയിരുന്നു.

Eng­lish Summary;Late deliv­ery of porot­ta; Then six peo­ple were arrest­ed in Kootall, Etumanoor

You may also like this video

Exit mobile version