Site iconSite icon Janayugom Online

എഐഎസ്എഫ് പ്രാദേശിക അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം

എഐഎസ്എഫ് സംസ്ഥാനതല പ്രാദേശിക മെമ്പർഷിപ്പ് ഉദ്ഘാടനം കൂത്തുപറമ്പിൽ നടന്നു. പൊതുസമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാർ എംപി ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണോദ്ഘാടനം എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി പി കബീർ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഫെൻസിങിൽ വെള്ളിമെഡൽ നേടിയ കുമാരി പ്രിയുവിന് നൽകി നിർവഹിച്ചു. 

സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽരാജ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി ഷാജി, എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രേയ രതീഷ്, സംസ്ഥാനകമ്മിറ്റിയംഗം സി ജസ്വന്ത്, സി വിജയൻ, കെ വി രജീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എ ഇസ്മയിൽ സ്വാഗതവും പ്രസിഡന്റ് എ പ്രണോയ് നന്ദിയും പറഞ്ഞു.

Eng­lish Summary:Launch of AISF Local Mem­ber­ship Dis­tri­b­u­tion Campaign
You may also like this video

Exit mobile version