Site iconSite icon Janayugom Online

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം ഗൗരവ വിഷയം : മന്ത്രി പി രാജീവ്

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന അഭിപ്രായം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ്. നിലവില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്ന് അംഗകമ്മിറ്റി പഠിച്ചു വരികയാണ്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സമഗ്രമായ നിയമനിര്‍മാണത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ അറിയിക്കണമെന്നാണ് സംഘടനയുടെ നിലപാടെന്നും ഡബ്യുസിസി അംഗങ്ങള്‍ വ്യക്തമാക്കി.

സിനിമാ മേഖലയ്ക്കകത്തെ സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ടായി  ഡബ്ല്യൂസിസി   അംഗങ്ങള്‍ നിയമ വകുപ്പ് മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച്ച നടത്തിയത്. നിലവില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്ന് അംഗ സമിതി പഠിച്ചു വരികയാണെന്നും ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സമഗ്രമായ നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി മന്ത്രി പി രാജീവ് വ്യക്തമാക്കി.  സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച സര്‍ക്കാര്‍ നിയമനിര്‍മാണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ഡബ്യുസിസി അംഗങ്ങള്‍ പറഞ്ഞു. കൊച്ചി കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൌസില്‍ വച്ചായിരുന്നു ഡബ്യുസിസി അംഗങ്ങള്‍ നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തിയത്.

Eglish Sum­ma­ry :Law Min­is­ter P Rajeev has said that the gov­ern­ment takes seri­ous­ly the need for leg­is­la­tion to address the prob­lems faced by women in the film industry.

you may also like this video

Exit mobile version