Site iconSite icon Janayugom Online

ലോകായുക്താ ഓര്‍ഡിനന്‍സ് ഭരണഘടനാനുസൃതമായാണെന്ന് മന്ത്രി പി രാജീവ്

ലോകായുക്താ ഓര്‍ഡിനന്‍സ് ഭരണഘടനാനുസൃതമായാണെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു.  ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത വ്യവസ്ഥയാണ് കേരളത്തിനകത്തുള്ളത്. അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുള്ള അഡ്വ. ജനറലിന്റെ നിയമോപദേശം കൂടി പരിഗണിച്ചാണ് പുതിയ നിയമനിര്‍മ്മാണമെന്ന് മന്ത്രി വ്യക്തമാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം വന്നതാണ്. അതിന്റെ തുടര്‍ച്ചയാണ്
ഓര്‍ഡിനന്‍സ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് മന്ത്രിയേയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഉള്ള ലോകായുക്തക്ക് അധികാരം നല്‍കുന്ന വകുപ്പ് മാത്രമാണ് ഭേദഗതി ചെയ്യുന്നത്. മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവര്‍ണറുടെ അധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണ് വകുപ്പ് എന്നാണ് അഡ്വ. ജനറല്‍ പറഞ്ഞത്.

ഗവര്‍ണറുടെ ഭരണഘടന അധികാരത്തിലേക്കുള്ള കടന്ന് കയറ്റം ആണ് ലോകായുക്ത നിയമത്തിന്റെ 14 വകുപ്പ് എന്ന തിരിച്ചറിവാണ് ഭേഭഗതിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ലോകായുക്തക്ക് അമിതാധിരം നല്‍കുന്ന പ്രസ്തുത വകുപ്പിനെതിരെ 2017 ലും, 2020 ലും ഹൈക്കോടതി തന്നെ വിധി പുറപ്പെടുവിച്ചതാണെന്നും ഇത് കൂടി കണക്കിലെടുത്താണ് നിയമം ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഭേഭഗതി ചെയ്യുന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

Eng­lish Sum­ma­ry; Law Min­is­ter P Rajeev has said that the Lokayuk­ta Ordi­nance is constitutional

You may like this video also

Exit mobile version