നിയമവകുപ്പ് സെക്രട്ടറി വി ഹരി നായർ നാളെ സർവീസിൽ നിന്ന് വിരമിക്കും. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം 1989 ലാണ് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചത്. 1995ൽ ജുഡീഷ്യൽ സർവീസിന്റെ ഭാഗമായി. പത്തനംതിട്ട മുൻസിഫ് ആയിട്ടായിരുന്നു ആദ്യനിയമനം. ജുഡീഷ്യൽ സർവീസിൽ നിരവധി ചുമതലകൾ വഹിച്ച അദ്ദേഹം, 2021 ലാണ് നിയമ സെക്രട്ടറിയുടെ പദവിയിലേക്കെത്തുന്നത്. പ്രവർത്തന കാലയളവിൽ നിരവധി സുപ്രധാന നിയമനിർമ്മാണങ്ങൾക്കും അദ്ദേഹം നേതൃത്വം വഹിച്ചു. ബിന്ദു ജി ആണ് ഭാര്യ.
English Summary; Law Secretary V Hari Nair will retire tomorrow
You may also like this video