Site iconSite icon Janayugom Online

ലോറന്‍സ് ബിഷ്ണോയിക്ക് 700 അംഗ ഗുണ്ടാ സംഘം

സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന ലോറന്‍സ് ബിഷ്ണോയ് 700 അംഗങ്ങളുള്ള ഗുണ്ടാ സംഘത്തിന്റെ നേതാവ്.

മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ നിലവില്‍ തിഹാര്‍ ജയിലിലുള്ള ബിഷ്ണോയിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഷ്ണോയിയുമായി അടുത്ത ബന്ധമുള്ള ഗോള്‍ഡി ബ്രാര്‍ ആണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്.

അകാലി ദള്‍ നേതാവ് വിക്കി മിഡ്ഡുഖേരയുടെ കൊലപാതകത്തിന്റെ പ്രതികാരമായാണ് മൂസെവാലയെ കൊലപ്പെടുത്തിയതെന്നാണ് ലോറന്‍ ബിഷ്ണോയ് പറഞ്ഞത്.

സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിച്ചിരുന്നു ബിഷ്ണോയ് വളരെപ്പെട്ടെന്നാണ് വലിയ ഗുണ്ടാ സംഘത്തിന്റെ നേതാവായി ഉയര്‍ന്നുവന്നത്. 31 കാരനായ ബിഷ്ണോയ് പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദം നേടിയിട്ടുണ്ട്. കോളജ് പഠനകാലത്തു തന്നെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിഷ്ണോയും സംഘവും പ്രവര്‍ത്തിക്കുന്നത്. കൂടാതെ അന്തരാഷ്ട്ര ബന്ധവുമുണ്ട്. കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അധോലോക നായകന്‍ ഗോള്‍ഡി ബ്രാറുമായി അടുത്തബന്ധമാണ് ബിഷ്ണോയ്ക്കുള്ളത്.

മദ്യ മാഫിയകളില്‍ നിന്നും പഞ്ചാബി ഗായകരില്‍ നിന്നും മറ്റ് സ്വാധീനമുള്ള വ്യക്തികളില്‍നിന്നും ബിഷ്ണോയും സംഘവും പണം തട്ടിയെടുത്തിട്ടുണ്ട്. 2018ല്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയ് ഭീഷണി മുഴക്കിയിരുന്നു.

Eng­lish summary;Lawrence Bish­noi has a 700-mem­ber gang

you may also like this video;

Exit mobile version