Site iconSite icon Janayugom Online

ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടിൽ മരിച്ച നിലയിൽ

ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡിൽ കഴിയുകയും ചെയ്തിരുന്ന അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോൾ (46) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇവരെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകനാണ് മൃതദേഹം ആദ്യം കണ്ടത്. കഴിഞ്ഞ ഒക്ടോബറിൽ സത്യമോളുടെ വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതിനെ തുടർന്ന് ഇവരെയും മകൻ ആദിത്യനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കാറിൽ യാത്രചെയ്യുന്നതിനിടെ പറവൂർ ജംങ്ഷനിൽ എക്സൈസ് സംഘവും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version