Site iconSite icon Janayugom Online

അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു

പീരുമേട് കുട്ടിക്കാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനക്കിടെ അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു. പത്തനംതിട്ട ബാ‍ർ അസ്സോസിയേഷനിലെ അംഗങ്ങളാണ് കയ്യേറ്റം ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃതമായി ഘടിപ്പിച്ച എൻജിൻ കണ്ടെത്തുകയും ഇത് ചിത്രീകരിച്ചതിനാണ് മാധ്യമ പ്രവർത്തകരെ ബസിൽ ഉണ്ടായിരുന്ന അഭിഭാഷകർ കയ്യേറ്റം ചെയ്തത്.

കുട്ടിക്കാനം ഏലപ്പാറ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനം കണ്ടെത്തിയത്. പത്തനംതിട്ടയിൽ നിന്നും അഭിഭാഷക സംഘമാണ് മൂന്നു ബസുകളിൽ വാഗമണ്ണിലേക്ക് പോകാൻ എത്തിയത്. ബസുകളിൽ രണ്ടെണ്ണത്തിൽ എസി പ്രവർത്തിപ്പിക്കാൻ ജീപ്പിൻറെ എൻജിൻ അനുമതിയില്ലാതെ ഘടിപ്പിച്ചിരുന്നു. ഇത് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. നിയമലംഘന. ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ബസിലുണ്ടായിരുന്ന അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തത്.
സംഭവമറിഞ്ഞ് പീരുമേട് പൊലീസും സ്ഥലത്തെത്തി. നിമയ ലംഘനം നടത്തിയതിന് രണ്ടു ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: lawyers attacked journalists
You may also like this video

Exit mobile version