സംസ്ഥാനത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വന്നുകൊണ്ടിരിക്കെ എല്‍ഡിഎഫ് മുന്നേറുന്നു. ഇടുക്കി, കാസര്‍ക്കോട് ഒഴികെയുള്ള സംസ്ഥാനത്തെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം.
ഫലം അറിവായ 24 വാര്‍ഡുകളില്‍ എല്‍ഡിഎഫ്- 11, യുഡിഎഫ്- 7, ബിജെപി-2, സ്വതന്ത്രര്‍ – 4 എന്നിങ്ങനെയാണ് വിജയിച്ചിരിക്കുന്നത്.
ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, രണ്ട് മുനിസിപ്പല്‍ വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
English Summary: LDF advances in local by-elections
You may also like this video: