സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ജില്ലാതല റാലികൾ ഉൾപ്പെടെ മാറ്റിവച്ചതായി കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. പരിപാടികൾ എപ്പോൾ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. ഇന്ത്യ– പാക് സംഘർഷത്തിന്റെ അന്തരീക്ഷത്തിലാണ് തീരുമാനം. ഭീകരവാദത്തിനെതിരെ രാജ്യം നടത്തുന്ന നീക്കത്തെ എൽഡിഎഫ് ഒറ്റക്കെട്ടായി പിന്തുണയ്ക്കും. ഭീകരവാദികളെ ഒറ്റപ്പെടുത്താൻ രാജ്യം സ്വീകരിച്ച നടപടികൾ സ്വാഗതാർഹമാണ്. രാജ്യത്തിന്റെ പരമാധികാരത്തെ തകർക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഭീകരവാദത്തെ തുരത്തുകതന്നെ വേണം. അതിനായി രാജ്യം സ്വീകരിക്കുന്ന നിലപാടിനൊപ്പം ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്‍ഡിഎഫ് ജില്ലാ റാലികളടക്കം മാറ്റി

