Site icon Janayugom Online

എല്‍ഡിഎഫ് സര്‍ക്കാര്‍ വഴികാട്ടി: ബിനോയ് വിശ്വം എം പി

binoy viswam

ഇന്ത്യയുടെ ഭാവിയെപ്പറ്റിയുള്ള അന്വേഷണങ്ങളില്‍ വഴി കാണിക്കുന്ന ഭരണകൂടമാണ് എല്‍ഡിഎ­ഫ് സര്‍ക്കാരെന്ന് ബിനോയ് വിശ്വം എംപി. നയങ്ങളിലും സമീപനങ്ങളിലും ആശയങ്ങളിലും പുലര്‍ത്തേണ്ട വ്യത്യസ്തതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇടതുപക്ഷ സര്‍ക്കാരിനുണ്ട്. അതിനാലാണ് എല്ലാ മേഖലകളെയും പോലെ പ്രവാസി വിഷയങ്ങളിലും ഈ സര്‍ക്കാര്‍ ഭൂരിപക്ഷം വരുന്ന മനുഷ്യരെപ്പറ്റിയുള്ള കരുതലും ചിന്തയും നയങ്ങളുടെ അടിസ്ഥാനമാക്കി മാറ്റിയത്. 

നോര്‍ക്കയുടെ സംരംഭങ്ങള്‍, ലോകകേരളസഭ, പ്രവാസി ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമനിധി തുടങ്ങിയവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് കേരള സര്‍ക്കാര്‍ ഇന്ത്യയ്ക്ക് മുന്നില്‍ വ്യത്യസ്തമായ വഴിയാണ് തുറക്കാന്‍ ശ്രമിക്കുന്നത് എന്നാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ബിനോയ് വിശ്വം പറഞ്ഞു.

പ്രവാസി ഭാരത് ദിവസ് മാമാങ്കം കണക്കെ വര്‍ഷാവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടാടാറുണ്ട്. എന്നാല്‍ പ്രവാസികളുടെ യഥാര്‍ത്ഥ ജീവിതപ്രശ്നം എന്താണെന്ന് പ്രവാസി ഭാരത് ദിവസ് ശ്രദ്ധിക്കാറില്ല. കേന്ദ്രസര്‍ക്കാര്‍ പ്രവാസികളായി കാണുന്നത് അവരിലെ ഭാഗ്യവാന്മാരെ മാത്രമാണെന്നും ആ നയം തിരുത്തപ്പെടണമെന്നും ബിനോയ് വിശ്വം എംപി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary;LDF Gov­ern­ment Guide: Binoy Vish­wam MP
You may also like this video

Exit mobile version