Site iconSite icon Janayugom Online

ചവിട്ടി പുറത്താക്കിയപ്പോൾ ചേർത്തുപിടിച്ചത് എൽഡിഎഫ്: ജോസ് കെ മാണി

യുഡിഎഫിൽ നിന്ന് തങ്ങളെ ചവിട്ടി പുറത്താക്കിയപ്പോൾ ചേർത്തുപിടിച്ചത് എൽഡിഎഫാണെന്ന് കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളെ ചേർത്തുപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എൽഡിഎഫിൽ തുടരുമെന്നത് ഉറച്ച നിലപാടാണ്. യുഡിഎഫിലേക്ക് പോകുന്നുവെന്ന ചർച്ച ഞങ്ങൾ തുറക്കാത്ത അധ്യായമാണ്. ഇങ്ങനെയൊരു നറേറ്റീവ് പുറത്തുവന്നപ്പോൾ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ആ നിലപാടിൽ തന്നെയാണ് പാർട്ടി മുന്നോട്ട് പോകുന്നത്. കേരള കോൺഗ്രസുമായി ആരും ചർച്ച നടത്തിയിട്ടില്ല. മാധ്യമങ്ങൾ നടത്തുന്ന ചർച്ച മാത്രമേ കണ്ടിട്ടുള്ളൂ. തന്നെ സോണിയാ ഗാന്ധി വിളിച്ചിട്ടില്ല. കേരള കോൺഗ്രസ് എമ്മിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് വിവാദങ്ങൾക്ക് പിറകിലെന്ന് സംശയിക്കുന്നു. മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ തന്നെയായിരിക്കും. പാർലമെന്റിൽ ബജറ്റ് സമ്മേളനമുള്ള ദിവസങ്ങളിൽ മാറിനിൽക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Exit mobile version