Site icon Janayugom Online

മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി എല്‍ഡിഎഫ് ജനകീയ കൂട്ടായ്മകള്‍

KP

മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍ ‘സേവ് മണിപ്പൂര്‍’ ജനകീയ കൂട്ടായ്മകള്‍. ഇന്ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ നടന്ന പരിപാടിയില്‍ സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് പേര്‍ പങ്കാളികളായി. മന്ത്രിമാരുള്‍പ്പെടെ ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും സാമൂഹ്യ‑സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വിവിധ ഇടങ്ങളില്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയില്‍ പന്ന്യന്‍ രവീന്ദ്രന്‍ കാട്ടാക്കടയിലും മന്ത്രി ജി ആര്‍ അനില്‍ നെടുമങ്ങാടും മന്ത്രി ആന്റണി രാജു ആര്‍എംഎസിന് മുന്നിലും മുല്ലക്കര രത്നാകരന്‍ കിളിമാനൂരിലും മാങ്കോട് രാധാകൃഷ്ണന്‍ ആര്യനാടും ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കരയില്‍ സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, കൊല്ലത്ത് മുല്ലക്കര രത്നാകരന്‍, ചവറയില്‍ മന്ത്രി ജെ ചിഞ്ചുറാണി, പത്തനാപുരത്ത് കെ ബി ഗണേഷ്‌കുമാര്‍, പത്തനംതിട്ട ആറന്മുളയിൽ എ പി ജയൻ, അടൂരിൽ കെ പി ഉദയഭാനു, തിരുവല്ലയിൽ മാത്യു ടി തോമസ് എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത്‌ മന്ത്രി വി എൻ വാസവൻ, ഏറ്റുമാനൂരിൽ അഡ്വ. വി ബി ബിനു, പാലായിൽ സി കെ ശശിധരന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനും അരൂരിൽ ടി ജെ ആഞ്ചലോസും ഹരിപ്പാട് ടി ടി ജിസ്‌മോനും പരിപാടി ഉദ്ഘാടനം ചെയ്തു.
ഇടുക്കി ചെറുതോണിയിൽ മന്ത്രി റോഷി അഗസ്റ്റിനും കുമളിയിൽ കെ സലിംകുമാറും ഉടുമ്പൻചോലയിൽ എം എം മണി എംഎൽഎയും ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം തൃക്കാക്കരയില്‍ കെ എം ദിനകരനും അങ്കമാലിയില്‍ കമല സദാനന്ദനും തൃശൂരിലെ പുതുക്കാട് കെ പി രാജേന്ദ്രനും ഒല്ലൂരില്‍ സി എൻ ജയദേവനും ഇരിങ്ങാലക്കുടയില്‍ കെ കെ വത്സരാജും ഉദ്ഘാടനം ചെയ്തു.

എല്‍ഡിഎഫ് പാലക്കാട് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി ചിറ്റൂരിലും വിജയന്‍ കുനിശ്ശേരി മലമ്പുഴയിലും മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ പട്ടാമ്പിയിലും ഇ എന്‍ സുരേഷ് ബാബു പാലക്കാടും ഉദ്ഘാടനം ചെയ്തു. മലപ്പുറം തിരൂരില്‍ പി കെ കൃഷ്ണദാസും കൊണ്ടോട്ടിയില്‍ അജിത് കൊളാടിയും ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. വയനാട് മാനന്തവാടിയിൽ ഇ ജെ ബാബുവും കണ്ണൂർ പിലാത്തറയിൽ പി കെ ശ്രീമതിയും പയ്യന്നൂരിൽ സി എൻ ചന്ദ്രനും പുതിയതെരുവിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും കാസര്‍കോട് ജില്ലയില്‍ ഒടയഞ്ചാലില്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും കാസര്‍കോട് കാസിം ഇരിക്കൂറും ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry: LDF pop­u­lar alliances with sol­i­dar­i­ty for Manipur

You may also like this video

Exit mobile version