Site icon Janayugom Online

എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ

മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ പ്രതിഷേധിച്ച് എൽ ഡി എഫ് മാവേലിക്കര അസംബ്ലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം എസ് അരുൺ കുമാർ എംഎൽഎ, എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ ജേക്കബ് ഉമ്മൻ, ബി ബിനു, ജി അജയകുമാർ, അജി ചാരുംമൂട്, എൻ സുബൈർ, സാദത്ത് ചാരുംമൂട്, പള്ളിക്കൽ സുരേന്ദ്രൻ, രാജു മോളേത്ത് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version