Site icon Janayugom Online

ജനവിരുദ്ധ കേന്ദ്ര നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം

panniyan

നിത്യോപയോഗ സാധനങ്ങള്‍ക്കുമേല്‍ ജിഎസ്‌ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുന്നതിനും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കത്തിനും എതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കും നടന്ന സമരത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
രാജ്ഭവന് മുന്നില്‍ സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവും പത്തനംതിട്ട ഹെഡ് പോസ്‌റ്റ് ഓഫീസിനുമുന്നില്‍ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ്ജുകുട്ടി അഗസ്റ്റിനും ഉദ്ഘാടനം ചെയ്തു.

കോട്ടയം ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിനുമുന്നില്‍ കേരള കോൺഗ്രസ് (എം) ഹൈപവർ കമ്മറ്റി കൺവീനർ വി ടി ജോസഫും ഇടുക്കി തൊടുപുഴ ആദായ നികുതി ഓഫീസിന് മുന്നിൽ കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു.

എറണാകുളം ബോട്ട് ജെട്ടി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയും തൃശൂര്‍ ഇന്‍കംടാക്സ് ഓഫീസിനു മുന്നില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ പി രാജേന്ദ്രനും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശിയും ഉദ്ഘാടനം ചെയ്തു. മലപ്പുറം തിരൂർ ഇൻകം ടാക്സ് ഓഫീസ് മാർച്ച് എൽജെഡി സംസ്ഥാന സെക്രട്ടറി ഇ പി ദാമോദരനും കോഴിക്കോട് ആദായ നികുതി ഓഫീസ് മാർച്ച് എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം സുരേഷ് ബാബുവും ഉദ്ഘാടനം ചെയ്തു.
വയനാട് കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ച് ധർണ ജനതാദൾ കേന്ദ്ര കമ്മിറ്റി അംഗം സി കെ നാണു ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി എം വി ജയരാജനും കാസർകോട് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ ദേശീയ കൗൺസിലംഗം ഇ ചന്ദ്രശേഖരൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry: LDF protests against anti-peo­ple cen­tral policies

You may like this video also

Exit mobile version