Site iconSite icon Janayugom Online

തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെര‍ഞ്ഞെടുപ്പില്‍ കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിലെ എല്‍ഡിഎഫ് വാര്‍ഡുകള്‍ നിലനിര്‍ത്തി

കോട്ടയം ജില്ലയിലെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനില്‍ എല്‍ഡിഎഫിലെ രേഷ്മ പ്രവീൺ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ധന്യ സുനിലിനെയാണ് തോൽപ്പിച്ചത്. എല്‍ഡിഎഫ് അംഗമായിരുന്ന സുഷമ സന്തോഷ് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

232 വോട്ടാണ്‌ ഭൂരിപക്ഷം നേടി. തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിൽ വാർഡ്‌ 15ൽ ( താണിക്കുടം ) എൽഡിഎഫിന്‌ വൻമുന്നേറ്റം. കോൺഗ്രസ്‌ മുന്നാം സ്ഥാനത്ത്‌. ബിജെപിയാണ്‌ രണ്ടാമത്‌. എൽഡിഎഫിലെ സിപിഐ അംഗമായ മിഥുൻ തിയ്യത്തുപറമ്പിലാണ് വിജയിച്ചത്‌. എൽഡിഎഫ്‌ 827 വോട്ട്‌ നേടി. 

എൻഡിഎ സ്ഥാനാർഥി രാഹുൽകുറുമാംപുഴക്ക്‌ 653 വോട്ടും യുഡിഎഫിലെ പി എൻ രാധാകൃഷ്‌ണന്‌ 175 വോട്ടും ലഭിച്ചു.എൽഡിഎഫിന്‌ 63 വോട്ടിന്റെ വർധനവുണ്ടായി. കോൺഗ്രസിന്‌ 283 വോട്ട്‌ കുറഞ്ഞു. ബിജെപിക്ക്‌ കഴിഞ്ഞതവണത്തേക്കാൾ 209 വോട്ട്‌ അധികം ലഭിച്ചു. എൽഡിഎഫ്‌ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ കോൺഗ്രസ്‌ വോട്ടുകൾ ബിജെപിക്ക്‌ അട്ടിമറിച്ചതായാണ്‌ സൂചന. 

എന്നാൽ ഇത്‌ മറികടന്ന്‌ എൽഡിഎഫ്‌ ചരിത്രവിജയം നേടി. കണ്ണൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന രണ്ട്‌ വാർഡിലും എൽഡിഎഫ്‌ വിജയിച്ചു. മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് താറ്റിയോട് വാർഡിലും ധർമ്മടം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരിക്കടവിലുമാണ്‌ എൽഡിഎഫ് വിജയിച്ചത്‌.

താറ്റിയോടിൽ എൽഡിഎഫ് സ്ഥാനാർഥി ബി പി റീഷ്മ 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ കെ ടി ബീനയെയാണ് തോൽപ്പിച്ചത്. റീഷ്മയ്ക്ക് 724 വോട്ടും ബിനയ്ക്ക് 331 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫ് അംഗമായിരുന്ന എം വിജിതയുടെ നിര്യാണത്തെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌.ധർമ്മടം പരിക്കടവിൽ ബി ഗീതമ്മയാണ് വിജയിച്ചത്. യു ഡി എഫിലെ എം സുരേഷിനെയാണ് തോൽപ്പിച്ചത്. എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റാണിത്. കെ കെ ശശീന്ദ്രനാൻ മരിച്ചതിനെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.എറണാകുളം ജില്ലയിൽ നാലുവാർഡും യുഡിഎഫ്‌ നേടി. വടക്കേക്കര പതിനൊന്നാം വാർഡിൽ നിഖിത ജോബി 228 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.

മെമ്പറായിരുന്ന യുഡിഎഫിന്റെ പി ജെ ജോബിയുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. എൽഡിഎഫിലെ കെ എസ് സുനിയെയാണ് പരാജയപ്പെടുത്തിയത്.മൂക്കന്നൂർ പഞ്ചായത്തിലെ നാലാം വാർഡിൽ സിനി മാത്തച്ചൻ തെരഞ്ഞെടുക്കപ്പെട്ടു, ഭൂരിപക്ഷം, 251. സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച രേഷ്‌മ വർഗീസ്‌ രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. എൽഡിഎഫ് സ്വതന്ത്ര സിസിമോൾ റിജോയാണ് പരാജയപ്പെട്ടത്.

പള്ളിപ്പുറം വാർഡ്‌ പത്ത്‌ 72 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ദീപ്‌തി പ്രൈജു ജയിച്ചു. എൽഡിഎഫിലെ രേഷ്മ നിമലിനെയാണ് പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിലെ അജിത ശശാങ്കൻ രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.ഏഴിക്കര പഞ്ചാത്ത്‌ മൂന്നാം വാർഡ്‌ 62 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി പി സോമൻ ജയിച്ചു. എൽഡിഎഫിലെ അഡ്വ. എം എസ് നവനീതിനെയാണ് പരാജയപ്പെടുത്തിയത്.

എൽഡിഎഫിലെ കെഎംഅനൂപിന്റെരാജിയെതുടർന്നാണ്‌ഉപതെരഞ്ഞെടുപ്പ്‌.മലപ്പുറം ജില്ലയിൽ നാലുവാർഡുകളും യുഡിഎഫ്‌ നിലനിർത്തി. ചുങ്കത്തറ കളക്കുന്ന് വാർഡിൽ കെപി മൈമൂന വിജയിച്ചു. എൽഡിഎഫിലെ റസീന സജീമിനെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 164 വോട്ട്‌ ഭൂരിപക്ഷമുണ്ടായിരുന്നത്‌ 109 ആയി കുറഞ്ഞു.പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (16) വാർഡിൽ യുഡിഎഫിലെ ചക്കച്ചൻ അബ്ദുൾ അസീസ് ജയിച്ചു. ഭൂരിപക്ഷം ആറ്‌. കഴിഞ്ഞ തവണ 112 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. 

അബ്ദുസമദ് കണക്കാംതൊടിയെയാണ് പരാജയപ്പെടുത്തിയത്.തുവ്വൂർ പഞ്ചായത്തിലെ അക്കരപ്പുറം പട്ടികജാതി സംവരണം വാർഡിൽ മുസ്ലീം ലീഗിലെ തയ്യിൽ അയ്യപ്പൻ വിജയിച്ചു. എല്‍ഡിഎഫിലെ കെ വി സുധിയെയാണ് പരാജയപ്പെടുത്തിയത്.ചെമ്മാണിയോട് ബ്ലോക് ഡിവിഷൻ രണ്ടാം വാർഡിൽ യുഡിഎഫിലെ മുസ്ലീംലീഗ് സ്ഥാനാർഥി യു മുൻഷീർ വിജയിച്ചു. 

അൻവർ പുളിയങ്കാട്ടിലിനെയാണ് തോൽപ്പിച്ചത്. പാലത്തിങ്ങൽ ഉസ്മാന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.കോഴിക്കോട്‌ ജില്ലയിൽ വേളം പഞ്ചായത്തിലെ പാലോടികുന്നിലും യുഡിഎഫ് സീറ്റ്‌ നിലനിർത്തി. ലീഗിലെ ഇ പി സലിം വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി പി വിജയനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് വി പി സുധാകരന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. 

Eng­lish Summary:
LDF retains wards in Kot­tayam, Thris­sur and Kan­nur dis­tricts in by-elec­tions in local gov­ern­ment wards

You may also like this video:

Exit mobile version