Site icon Janayugom Online

തെലങ്കാനയില്‍ ഭരണകക്ഷിക്ക് തിരിച്ചടി നല്‍കി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിന്‍റെ ബി ആര്‍എസിന് വലിയ തിരിച്ചടി നല്‍കി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു.മുന്‍മന്ത്രിയും മുന്‍എംഎല്‍എയും ഉള്‍പ്പെടെ 12 പേരാണ് കോണ്‍ഗ്രസില്‍‍ ചേര്‍ന്നത്.ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വെച്ചാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മുന്‍ ബിആര്‍എസ് നേതാവ് പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, സംസ്ഥാന മുന്‍ മന്ത്രി ജൂപള്ളി കൃഷ്ണ റാവു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി.ശ്രീനിവാസ് റെഡ്ഡി, ജുപള്ളി കൃഷ്ണ റാവു, മുന്‍ എംഎല്‍എമാരായ പനയം വെങ്കിടേശ്വര്ലു, കോരം കനകയ്യ, കോട റാം ബാബു തുടങ്ങിയ 12 നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിആര്‍എസ് എംഎല്‍എ നര്‍സ റെഡ്ഡിയുടെ മകന്‍ രാകേഷ് റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നവരുടെ പട്ടികയിലുണ്ട്.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിആര്‍എസിന്റെ നീക്കം.അതേസമയം പട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബിആര്‍എസ് പങ്കെടുത്തിരുന്നില്ല. 

Eng­lish Summary:
Lead­ers hit back at rul­ing par­ty in Telan­gana to Congress

You may also like this video:

Exit mobile version